പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം സിയാൽ അഗ്നി - സുരക്ഷാ മേധാവി സോജൻ കോശി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, അസി. മാനേജർ പി.എസ്. ജയരാജ്, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, യോഗം ഡയറക്ടർ എം.പി. ബിനു. ഹെഡ്മാസ്റ്റർ സി.കെ. ബിജു, പ്രിൻസിപ്പൽ വി. ബിന്ദു, ഷൈനി രാധാകൃഷ്ണൻ, രാഗം സുരേഷ്, കെ.ആർ. വിനോദ് എന്നിവർ സംസാരിച്ചു. പ്രിജിത്ത് പി. അശോകൻ ബോധവത്കരണ ക്ളാസെടത്തു.
-----------------------------------------------------------
കരിമ്പാടം ഡി. ഡി. സഭ ഹൈസ്കൂളിലെ പ്രവേശനോത്സവം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജീൻസുധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സഭ സെക്രട്ടറി കെ.വി. സുധാകരൻ, ഹെഡ്മിസ്ട്രസ് കെ.പി. മിനി, കെ.സി. അനിൽകുമാർ, എ.എസ്. അനിൽകുമാർ, വി.യു ശ്രീജിത്ത്, പി.വി. മണി, ബബിത ദിലീപ്, ഷൈജ സജീവ്, സി.എസ്. സജിത തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് ഉപഹാരം സമ്മാനിച്ചു.