പറവൂർ: പറവൂത്തറ ചില്ലിക്കൂടം ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും അഷ്ടബന്ധന നവീകരണകശവും ഇന്ന് തുടങ്ങും. രാവിലെ ആചാര്യവരണം, മഹാമൃത്യുഞ്ജയഹോമം, കലശാഭിഷേകം, ഭഗവതിസേവ. നാളെ വാസ്തുപുണ്യാഹം, പ്രതിഷ്ഠാദിന കലശപൂജ, വാസ്തുബലി. 6ന് ബിംബശുദ്ധി, ദ്രവ്യകലശാഭിഷേകം, പ്രസാദഊട്ട്, നവീകരണക്രിയ, നവകലശപൂജ, സമൂഹാർച്ച, കലശാധിവാസം, ആരാധന. 7ന് പുലർച്ചെ അഞ്ചരക്ക് അഷ്ടബന്ധ നവീകരണക്രിയ, കലശപ്രദക്ഷിണം തുടന്ന് ബ്രഹ്മകലശാഭിഷേകം, നിവേദ്യപൂജ, ആരാധന. മംഗളപൂജ.