pwd
പെരുമ്പാവൂർ ദേശസാത്കൃത റോഡിന്റെ ശോച്യാവസ്ഥക്കെതിരെ കുട്ടമശേരി ജനകീയ റോഡ് സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ

ആലുവ: തകർന്നുതരിപ്പണമായി കിടക്കുന്ന പെരുമ്പാവൂർ ദേശസാത്കൃത റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടമശേരി ജനകീയ റോഡ് സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.

ചാലയ്ക്കൽ പെരിയാർ പോർട്ടറീസ് കവലിൽ നിന്നാരംഭിച്ച ജാഥ കുട്ടമശേരി സർക്കുലർ കവലയിൽ സമാപിച്ചു.

അൻവർ സാദത്ത് എം.എൽ.എ, റോഡ് സുരക്ഷാ സമിതി ചെയർമാൻ ബേബി വർഗീസ്, ടി.എസ് ഷഹബാസ്, ഇസ്മായിൽ ചെന്താര, ധന്യ പ്രതീഷ്, ടി.എസ്. നൗഷാദ്, മറിയ അബു, കോ ഓർഡിനേറ്റർ നജാഷ്, ഷാജിത നൗഷാദ്, ലിസി സെബാസ്റ്റ്യൻ, നജീബ് പെരിങ്ങാട്ട്, റസീല ശിഹാബ്, സതീഷൻ കുഴിക്കാട്ടുമാലി തുടങ്ങിയവർ പങ്കെടുത്തു.