photo
ചെറായി എസ്.എം. എൽ. പി. സ്‌കൂളിൽ പ്രവേശനോത്സവംവി വി സഭ മാനേജർ കെ. എസ്. ആണ്ടവൻ ഉദ്ഘാടനം ചെയ്തു

വൈപ്പിൻ:ചെറായി വിജ്ഞാന വർദ്ധിനി സഭ സ്‌കൂളുകളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ രക്ഷകർത്തൃ സംഗമം,രക്ഷിതാക്കൾക്കായി ക്ലാസ് എന്നിവയും നടന്നു. സഭാ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗീത,പി.ടി.എ.പ്രസിഡന്റ് വിനോദ് ഡിവൈൻ,സ്‌കൂൾ മാനേജർ അഡ്വ. നിധിൻ കുമാർ, സഭാ സെക്രട്ടറി ഷെല്ലി, ട്രഷറർ റെജി തുടങ്ങിയവർ സംസാരിച്ചു.
ഹൈസ്‌കൂൾ വിഭാഗത്തിൽ നടന്ന പ്രവേശനോത്സവം വാദ്യമേളത്തോടെ ആരംഭിച്ചു. മധുരപലഹാര വിതരണവും പഠനോപകരണ വിതരണവും നടത്തി. പ്രധാന അദ്ധ്യാപകൻ ബാബുരാജ് , പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ,വൈസ് പ്രസിഡന്റ് എ. എൻ. ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് മെമ്പർ രാധികസതീഷ് തുടങ്ങിയവർ സംസാരിച്ചു.
എൽ.പി. സ്‌കൂളിൽ ബലൂണും പുഷ്പകിരീടവും നൽകി​ കുട്ടികളെ സ്വീകരിച്ചു.വി. വി. സഭ മാനേജർ കെ. എസ്. ആണ്ടവൻ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക അനുപ, പി.ടി.എ.പ്രസിഡന്റ് അരുൺ, പഞ്ചായത്ത് മെമ്പർ വി.ടി. സൂരജ്തുടങ്ങിയവർ സംസാരിച്ചു. പാഠപുസ്തകങ്ങളുടെ വിതരണം നടത്തി.
വി.വി. സഭ എൽ.പി. സ്‌കൂളിൽ ദേവസ്വം മാനേജർ ഇ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമദേവി, സഭാ മാനേജർ കെ.പി.അജയൻ, പ്രദീപ് പൂത്തേരി, പി.ടി.എ പ്രസിഡന്റ് സുധീ ചീരങ്ങാട്ട്, ഹെഡ് മാസ്റ്റർ സിബിൻ,സിന്ധു തുടങ്ങിയവർ സംസാരിച്ചു. എല്ലാ പുതിയ കുട്ടികൾക്കും വി വി സഭ സൗജന്യ ബാഗ്, പുസ്തക വിതരണം ഉണ്ടായിരുന്നു.

.

വി വി സഭയുടെ