വൈപ്പിൻ: പുഴകളുടെയും തോടുകളുടെയും ശുചീകരണം ഉറപ്പാക്കുന്ന ഓപ്പറേഷൻ വാഹിനിയുടെ അടിയന്തിര നടപടികൾക്കായി വൈപ്പിൻ മണ്ഡലത്തിൽ 34 ലക്ഷം അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.അറിയിച്ചു. പള്ളിപ്പുറത്ത് 5, 21 വാർഡുകളിലൂടെ ഒഴുകുന്ന വാടേ തോടിന് നാല് ലക്ഷം,നായരമ്പലത്ത് കടേക്കുരിശിങ്കൽ ബ്രിഡ്ജിനു സമീപം നെടുങ്ങാടി പുഴയുടെ ശുചീകരണത്തിന് എട്ട് ലക്ഷം, പുഞ്ചയിൽ തോടിന് ആറ് ലക്ഷം, എടവനക്കാട് അണിയിൽ തോടിന് എട്ട് ലക്ഷം, ഞാറക്കലിലെ പുതുവൽ തോടിന് എട്ട് ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. എറണാകുളം ജില്ലക്ക് മൊത്തം 4.98 കോടി അനുവദിച്ചതിൽ മെച്ചപ്പെട്ട വിഹിതമാണ് മണ്ഡലത്തിന് ലഭിച്ചതെന്നും എം.എൽ.എ. പറഞ്ഞു.