കൊച്ചി: കുറുപ്പംപടി മലമുറിയിൽ പണംവച്ച് ചീട്ടുകളിച്ച 4 അന്യസംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. അസാം നൗഗാവ് സ്വദേശികളായ അസദുൽ ഹഖ് (28), ഇക്രാമുൽ ഹഖ് (20), ഖുഷിദുൽ ഇസ്ലാം (32), അനാറുൽ ഇസ്ളാം (21) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 33,000 രൂപ കണ്ടെടുത്തു.

എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്‌പെക്ടർ ഹണി കെ. ദാസ്, സബ് ഇൻസ്‌പെക്ടർ ടി. ബിജു, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, സി.എം. ഷാജി, എസ്.സി.പി.ഒമാരായ ടി.എൻ. മനോജ്കുമാർ, ടി.എ. അഫ്‌സൽ, ബെന്നി ഐസക് , എൻ.പി. ബിന്ദു, കെ.എ. മഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.