padam
ന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ജനറൽ ക്രിസ് ഹോഡ്ജസ് മേയർ എം. അനിൽകുമാറിന് ഹസ്തദാനം നൽകുന്നു

കൊച്ചി: ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ജനറൽ ക്രിസ് ഹോഡ്ജസ് മേയർ അഡ്വ.എം. അനിൽകുമാറുമായി കൂടിക്കാഴ്ച നടത്തി. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ അമേരിക്കൻ നഗരങ്ങളും കൊച്ചിയും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ചർച്ചയിൽ ധാരണയായി. കൊച്ചിയും അമേരിക്കൻ നഗരങ്ങളും തമ്മിലുള്ള വിനിമയവും ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചു. കുസാറ്റിൽ അമേരിക്കൻ കോർണർ (റിസോഴ്‌സ് കോർണർ) തുറക്കുന്നതിനുള്ള നടപടികൾ ഉടനടി പൂർത്തിയാകും. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച കോൺസൽ ജനറൽ കൊച്ചിയിലെ സ്റ്റാർട്ട് അപ്പുകൾക്ക് യു.എസിൽനിന്നുള്ള പിന്തുണ ലഭ്യമാക്കുന്നതിന് മുൻകൈ എടുക്കുമെന്നും കിസ് ഹോഡ്ജസ് അറിയിച്ചു. തുടർനടപടികൾ ചർച്ചചെയ്യാൻ മേയറെ ചെന്നൈ കോൺസലേറ്റിലേക്ക് ക്ഷണിച്ചു. കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസാസിനി, സിഹെഡ് സെക്രട്ടറി ഡോ. രാജൻ എന്നിവരും സന്നിഹിതരായിരുന്നു.