ആലുവ: ആലുവ സെന്റ് സേവ്യേഴ്സ് കോൺവെന്റിലെ അടുക്കളയിൽ ജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെ താമസിക്കുന്ന മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാത കദ്രത ഗത്രകയാണ് (21) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുവരെ ജോലി ചെയ്തതിനുശേഷം നാട്ടിൽ നിന്നുള്ള ഫോൺകോൾ വന്നതിനെ തുടർന്നാണ് യുവതിയെ കാണാതായത്. മുറിയിൽ അന്വേഷിച്ച് ചെന്നവരാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ.