people
തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിലെ മൂന്നു പുതിയ നിക്ഷേപ പദ്ധതികളുടെ ഉദ്ഘാനം പ്രമുഖ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ തൃപ്പൂണിത്തുറ ശാഖയിൽ നിർവഹിക്കുന്നു. ബാങ്ക് ചെയർമാൻ ടി.സി. ഷിബു, സി.ഇ.ഒ. കെ. ജയപ്രസാദ് എന്നിവർ സമീപം.

തൃപ്പൂണിത്തുറ: പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പുതിയ ഭരണസമിതിയുടെ ഒന്നാം വാർഷിക ദിനമായ ഇന്നലെ മൂന്നു പുതിയ നിക്ഷേപ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പീപ്പിൾസ് മഹിളാ സേവിംഗ്‌സ് അക്കൗണ്ട്, പീപ്പിൾസ് പ്രീമിയം സേവിംഗ്‌സ് അക്കൗണ്ട്, പീപ്പിൾസ് പ്രീമിയം കറന്റ് അക്കൗണ്ട് എന്നിവയാണിവ. ഇവയുടെ ഔപചാരിക ഉദ്ഘാടനം എറണാകുളം ജില്ലയിലെ 21 ശാഖകളിലും സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ നിർവഹിച്ചു.

ചെലവ് കുറഞ്ഞ നിക്ഷേപത്തിന്റെ ആനുപാതം വർദ്ധിപ്പിച്ച്, വായ്പാ പലിശയിൽ നിരക്ക് കുറച്ചു നൽകാൻ ബാങ്കിനെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ.

ബാങ്കിന്റെ മുഴുവൻ ശാഖകളിലും പുതിയ നിക്ഷേപ പദ്ധതികൾ ലഭ്യമാണ്. 2024-25 സാമ്പത്തിക വർഷം 'സി.എ.എസ്.എ' നിക്ഷേപത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബാങ്ക് നടപ്പാക്കിയ പദ്ധതിയിൽ ആദ്യദിവസം തന്നെ നിരവധി പേർ അക്കൗണ്ട് തുറന്ന് പങ്കാളികളായി.