cinima
പ്രസിഡന്റ് യു.ആർ.ബാബു,

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 14-ാമത് വാർഷിക പൊതുയോഗം നാസ് ഓഡിറ്റോറിയത്തിൽ നടന്നു.പ്രസിഡന്റ് യു.ആർ. ബാബു അദ്ധ്യക്ഷത വഹി​ച്ചു. ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി പ്രകാശ് ശ്രീധർ റിപ്പോർട്ടും ട്രഷറർ എൻ.വി. പീറ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്വ. ബി. അനിൽ, ഡി. പ്രേംനാഥ്, അബ്ദുൾ റഹിം, ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 2021 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ പായൽ കപാഡിയ യുടെ " എ നൈറ്റ് ഓഫ് നോയിംഗ് നത്തിംഗ് " എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഭാരവാഹികളായി യു.ആർ.ബാബു (പ്രസിഡന്റ്), അഡ്വ. ബി. അനിൽ (വർക്കിംഗ് പ്രസിഡന്റ്), എം.എൻ. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ്) , ഡി. പ്രേംനാഥ് (ജനറൽ സെക്രട്ടറി) , എം.എസ്. ബാലൻ, തിലക് രാജ് മൂവാറ്റുപുഴ (സെക്രട്ടറിമാർ), എൻ.വി പീറ്റർ (ട്രഷറർ) , പ്രകാശ് ശ്രീധർ (ചീഫ് കോഓർഡിനേറ്റർ) എന്നിവരെ തി​രഞ്ഞെടുത്തു. മൂവാറ്റുപുഴ നഗരത്തിന്റെ വികസനം ത്വരിതപ്പെടുത്തുവാനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.