വൈപ്പിൻ: പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് ഭരണ സമിതിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഞാറക്കൽ ബ്രാഞ്ചിൽ സേവിംഗ്‌സ്, കറണ്ട് അക്കൗണ്ടുകളുടെ ക്യാമ്പയിൻ ഉദ്ഘാടനം സംവിധായകൻ ജിജു ജേക്കബ് നിർവഹിച്ചു. ഭരണസമിതി അംഗം വി.വി.ഭദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ സജിത ബാലകൃഷ്ണൻ, ബാങ്ക് പ്രതിനിധി ദിനേശൻ എന്നിവർ സംസാരിച്ചു.