
ആരക്കുന്നം: എടയ്ക്കാട്ടുവയൽ തടത്തിൽ പരേതനായ ടി.ഡി. പൗലോസിന്റെ (റിട്ട. അദ്ധ്യാപകൻ, സെന്റ് ജോർജ് ഹൈസ്‌കൂൾ, ആരക്കുന്നം) ഭാര്യ റോസി കെ. വർഗീസ് (84, റിട്ട. വെറ്റിനറി സൂപ്പർവൈസർ) നിര്യാതയായി. മക്കൾ: പ്രീതി പോൾ (അദ്ധ്യാപിക, എം.ജി.എം. സ്‌കൂൾ, പുത്തൻകുരിശ്), ബോബി പോൾ, അനൂപ് വർഗീസ് പോൾ (എൻജിനിയർ, സിംഗപ്പൂർ). മരുമക്കൾ: കുര്യാക്കോസ്, അനു സോജൻ (സിവിൽ എൻജിനിയർ, സിംഗപ്പൂർ).