 
പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവം പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എച്ച്. ജലീൽ അദ്ധ്യക്ഷത വഹിച്ചു. പറവൂർ ഈഴവസമാജം പ്രസിഡന്റ് എസ്.എസ്. ജ്യോതി, സെക്രട്ടറി പി.എസ്. ഹരിദാസ്, സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, മാതൃസംഗമം ചെയർപേഴ്സൺ നിമിത അനീഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്ര് കെ.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. അദ്ധ്യാപകൻ കെ.എസ്. അനുരാജ് ക്ളാസെടുത്തു.