പറവൂർ: കോൺഗ്രസ് പറവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിജയാഘോഷ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ്, പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, സജി നമ്പിയത്ത്, ജോസ് മാളിയേക്കൽ, റിബിൻ, പ്രിൻസൺ തോമസ്, സുധീർ കാഞ്ഞിരപറമ്പിൽ, പി.ഡി. സുകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.