 
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീതസഭയുടെ 49-ാമത് വാർഷിക പൊതുയോഗത്തിൽ
ഭാരവാഹികളായി എം.വി. സുനിൽ (പ്രസിഡന്റ്), ആർ.വി. വാസുദേവൻ (സെക്രട്ടറി), ശിവപ്രസാദ് തമ്പുരാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ. പ്രദീപ് അദ്ധ്യക്ഷനായി. യൂണിവേഴ്സിറ്റി കർണാടക സംഗീതജേതാവ് ആര്യവൃന്ദ വി. നായർ അവതരിപ്പിച്ച സംഗീതസദസിൽ പ്രിയാദത്ത വയലിനും രാജ്നാരായൺ മൃദംഗവും വായിച്ചു.