 
കൂത്താട്ടുകുളം: പരിസ്ഥിതി സംരക്ഷിക്കണമെന്ന് പറഞ്ഞാൽ അവർ വികസന വിരോധികളായി ചിത്രീകരിക്കപ്പെടുന്നത് അത്യന്തം വേദനാജനകമാണെന്ന് അഡ്വ. അനൂപ് ജേക്കബ് എം.എൽ.എപറഞ്ഞു. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്ന സുസ്ഥിര വികസനമാണ് നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജനകീയ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം രാജീവ് ഗാന്ധി സ്ക്വയറിൽ കാലാവസ്ഥാ വ്യതിയാനവും ജീവിത പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമണൽ ഖനന വിരുദ്ധ ജനകീയ സമര സമിതി വൈസ് പ്രസിഡന്റ് ഭദ്രൻ ഭാസ്കരൻ വിഷയാവരണം നടത്തി. സമിതിയുടെ പ്രസിഡന്റും കൂത്താട്ടുകുളം മുനിസിപ്പൽ കൗൺസിലറുമായ സി.എ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ വിജയാശിവൻ മുഖ്യപ്രസംഗം നടത്തി. ബ്രേക് ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി അംഗം പി.പി. എബ്രഹാം ആമുഖപ്രസംഗം നടത്തി. കൗൺസിലർമാരായ പി.ജി. സുനിൽ കുമാർ, പി.സി. ഭാസ്കരൻ, എ.എസ്. രാജൻ, പി.സി.ജോളി, പി.സി.ജോസഫ്, റെനി സ്റ്റീഫൻ, അഡ്വ. കെ.കെ.രാമൻ മാസ്റ്റർ, എം.പി. ബാബുരാജ്, ഷാജി കണ്ണങ്കോട്ടിൽ, എൻ.ആർ. മോഹൻ കുമാർ, സോണിറ്റി മാത്യു, സി.കെ. തമ്പി, സി.എൻ. മുകുന്ദൻ എന്നിവർ സംസാരിച്ചു.