തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം വി.എച്ച്.എസ് സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബയോളജി, ഇ.ഡി എന്നീ വിഷയങ്ങളിൽ നോൺ വൊക്കേഷണൽ ടീച്ചറുടെ താത്കാലിക ഒഴിവുണ്ട്. എം.എസ്‌സി, ബി എഡ്, സെറ്റ് (ബയോളജി), എംകോം, ബി.എഡ്, സെറ്റ് (ഇ.ഡി) യോഗ്യതയുള്ളവർ 10ന് രാവിലെ 11.30ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.