മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നിർമല കോളേജിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സംഘടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ ഭാവിയും എന്ന പേരിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ് അഭിലാഷ് സെമിനാർ നയിക്കും. ഇന്ന് രാവിലെ 10ന് കോളേജ് ഡിജിറ്റൽ തിയേറ്ററിൽ നടക്കുന്ന പരിസ്ഥിതി ദിന സെമിനാറിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. തുടർന്ന് വൃക്ഷത്തൈ നടീലും മരങ്ങളെ ആദരിക്കലും.