മട്ടാഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ കൊച്ചി മേഖല നടത്തിയ അബ്ദുൽ റസാഖ് മെമ്മോറിയൽ ജില്ലാതല ഫുട്ബാൾ ടൂർണമെന്റിൽ പെരുമ്പാവൂർ മേഖല ജേതാക്കളായി. കോലഞ്ചേരി മേഖലയുമായി നടന്ന ഫൈനൽ പോരാട്ടത്തിൽ എക്സ്ട്രാടൈമിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെരുമ്പാവൂർ മേഖല വിജയികളായത്. സമ്മാനവിതരണ സമ്മേളനത്തിൽ കൊച്ചി മേഖല സ്പോർട്സ് കോ ഓർഡിനേറ്റർ നവാസ് അന്ത്രു അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി എസ്.ഐ വി.ആർ. ലെനിൻ ട്രോഫികൾ സമ്മാനിച്ചു. വി.ഡി. ആന്റണി, അജയകുമാർ, രാഹുൽരാജ്, ജൂബർട്ട് ആന്റണി, അവിനാഷ്, കൃഷ്ണകുമാർ പി.ആർ, ജോൺസൺ ജോസഫ്, അപ്പുക്കുട്ടൻ എം.പി, ശിവൻ പി.എസ്, റഷീദ്, നിഖിൽ പി.എസ്, ബിബിൻ ടി.സി, നിബു പടയാറ്റിൽ, ഷാന കെ.എസ്, ശ്യാമേഷ് ശശിധരൻ എന്നിവർ സംസാരിച്ചു.