dominic-kavungal
ഡൊമിനിക്ക് കാവുങ്കൽ

ആലുവ: പെൻഷൻ തുക പിൻവലിച്ചയാൾക്ക് കാഷ്യർ അബദ്ധത്തി​ൽ നൽകി​യ ഇ​രട്ടി തുക ബാങ്കിൽ തിരിച്ചെത്തി നൽകി പൊതുപ്രവർത്തകൻ. എസ്.ബി.ഐ ആലുവ കാത്തലിക് സെന്റർ ബ്രാഞ്ചിൽ നിന്നും 10,000 രൂപ പിൻവലിച്ച ആലുവ പട്ടേരിപ്പുറം സ്വദേശി ഡൊമിനിക്ക് കാവുങ്കലിനാണ് 30,000 രൂപ ലഭിച്ചത്. മണിക്കൂറുകൾക്ക് ശേഷം ഡൊമിനിക്ക് തുക തിരിച്ചുനൽകിയപ്പോഴാണ് ഉദ്യോഗസ്ഥൻ അബദ്ധം പിണഞ്ഞതറിഞ്ഞത്.

മുൻ അദ്ധ്യാപികയായ ഭാര്യ ജെസി വർഗീസിൻെറ പെൻഷൻ തുകയിൽ നിന്ന് 15000 രൂപ പിൻവലിക്കാനാണ് ഡൊമിനിക്ക് ബാങ്കിൽ എത്തിയത്. 500 രൂപ നോട്ടിന്റെ 30 എണ്ണം നൽകേണ്ടതിന് പകരം 60 എണ്ണമാണ് കൈമാറിയത്. യന്ത്രത്തിൽ എണ്ണിനൽകിയ തുകയായതിനാൽ ഡൊമിനിക്ക് വീണ്ടും പണം എണ്ണിയില്ല. പി​ന്നീട് പണം എടുത്തപ്പോഴാണ് ഇരട്ടി തുകയുണ്ടെന്ന് അറിയുന്നത്. തുടർന്നാണ് ബാങ്കിലെത്തി പണം തിരിച്ചുനൽകി​യത്. അബദ്ധം പറ്റിയതറിഞ്ഞ ബാങ്ക് ജീവനക്കാരൻ തുക തിരികെ തന്നയാളെ കെട്ടി​പ്പി​ടി​ച്ചാണ് നന്ദി അറിയിച്ചത്.