പെരുമ്പാവൂർ: എം.ജി. സർവകലാശാല ബി.വോക് ബിരുദ പരീക്ഷകളിൽ വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിന് നാലു റാങ്കുകൾ. ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് (3 വർഷ ഡിഗ്രി) ആദ്യ ബാച്ച് വിദ്യാർത്ഥികളായ ബിൻസി ബിജു, ശ്രീലക്ഷ്മി, എ എം, ആനന്ദ് വിജുമോൻ, മലീഹ അഷറഫ് എന്നിവർ യഥാക്രമം 2,3,6,9 റാങ്കുകളാണ് നേടിയത്.
എടത്തല കുഴിവേലിപ്പറമ്പിൽ ബിജു സിന്ധു ദമ്പത്തികളുടെ മകളാണ് ബിൻസി ബിജു. തൃക്കളത്തൂർ ഐക്കര വീട്ടിൽ മണി സജിത ദമ്പത്തികളുടെ മകളാണ് ശ്രീലക്ഷ്മി എ എം, പുതിയേടം കുത്തുകല്ലിങ്ങൽ വിജുമോൻ സ്മിത ദമ്പത്തികളുടെ മകനാണ് ആനന്ദ് വിജുമോൻ, ഐരാപുരം റബർപാർക്ക് മംഗലിപ്പാറ വീട്ടിൽ മുഹമ്മദ് അഷറഫ് സജിത ദമ്പതികളുടെ മകളാണ് മലീഹ അഷറഫ്.
40ശതമാനം തിയറിയും 60ശതമാനം പ്രാക്ടിക്കലുമായി നടത്തുന്ന കോഴ്സിൽ ഇന്റേൺഷിപ്പുകളും ടൂറുകളും ഉൾപ്പെടുത്തി പഠനം എളുപ്പമാക്കിയിരിക്കുന്നു. മികച്ച ജോലി സാദ്ധ്യതയും ഉറപ്പ് വരുത്തുന്നു. കൂടുതൽ വിവരങ്ങൾക്കും അ ഡ്മിഷനും ബന്ധപ്പെടുക. ഫോൺ:9562066053 (ജോബിൻസ് കെ.ജെ, അസിസ്റ്റന്റ് പ്രൊഫസർ, എസ്.എസ്.വി കോളേജ് ).