 
പറവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് പറവൂർ നിയോജകമണ്ഡലത്തിൽ 26,395 വോട്ടിന്റെ ഭൂരിപക്ഷം. നിയോജകമണ്ഡലത്തിൽ ആകെ പോൾ ചെയ്‌തത് 1,44,925 വോട്ടുകളാണ്. 68,989 വോട്ട് ഹൈബി ഈഡൻ നേടി. എൽ.ഡി.എഫ് സ്‌ഥാനാർത്ഥി കെ.ജെ. ഷൈനിന് 42,594 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ്. രാധാകൃഷ്‌ണന് 23,737 വോട്ടും ട്വന്റി ട്വന്റി സ്‌ഥാനാർത്ഥി ആന്റണി ജൂഡിന് 7,376 വോട്ടും ലഭിച്ചു. കഴിഞ്ഞതവണ വടക്കേക്കര പഞ്ചായത്തിൽ എൽ.ഡി.എഫ് മുന്നിലെത്തിയിരുന്നു. ഇക്കുറി നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹൈബിക്കാണ് ഭൂരിപക്ഷം. 175 ബൂത്തുകളിൽ മാല്യങ്കര ഒന്നാം നമ്പർ ബൂത്തിൽ മാത്രമാണ് കെ.ജെ. ഷൈൻ ഒരു വോട്ടിന്റെ ലീഡ് നേടിയത്.