
കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാൻ നിർദ്ദേശങ്ങൾ മേജർ ആർച്ച് ബിഷപ്പ് വിശ്വാസികളെ ധരിപ്പിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ) ആവശ്യപ്പെട്ടു. വത്തിക്കാനിൽ നിന്ന് മടങ്ങിയെത്തിയ മേജർ ആർച്ച് ബിഷപ്പ് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കരുത്. കുർബാനയെ അവഹേളിച്ച വിമത പുരോഹിതർക്കെതിരെ നടപടിയെടുക്കണം. അതിരൂപതയിൽ സമ്പൂർണ്ണ പൊളിച്ചെഴുത്തിനും തുടക്കം കുറിക്കണം. ഇക്കാര്യങ്ങൾ 10 ദിവസത്തിനകം നടപ്പാക്കിയില്ലെങ്കിൽ ബിഷപ്പ് ഹൗസ്, സെന്റ് തോമസ് മൗണ്ട് എന്നിവിടങ്ങളിൽ സമരം നടത്തുമെന്ന് സി.എൻ.എ ചെയർമാൻ ഡോ. എം.പി. ജോർജ്, ഭാരവാഹികളായ ജോസ് പാറേക്കാട്ടിൽ, പോൾ ചെതലൻ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു