കൊച്ചി: ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് വൈകി​ട്ട് നാലിന് പരിസ്ഥിതി പ്രവർത്തകരെ ആദരിക്കും. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം നിർവഹിക്കും. പരിസ്ഥിതി പ്രവർത്തകരായ ശ്രീമൻ നാരായണൻ, രാജു പുതിയേടത്ത് എന്നിവർ മുഖ്യാതിഥികളാവും. ഗുരുധർമ്മ പ്രചാരണസഭ ജില്ല പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷത വഹിക്കും.