കൊച്ചി​: റോട്ടറി തൃപ്പൂണിത്തുറ റോയൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചിന്മയമിഷൻ കേരള എന്നിവർ ചേർന്ന് കാസർകോട് നിർമ്മിച്ച വീടിന്റെ താക്കോൽദാനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജി.ആർ. വിനോദ് മേനോൻ ചിന്മയമിഷൻ കേരള ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി​ എന്നിവർ ചേർന്ന് നിർവഹിച്ചു. റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ്‌ അഡ്വ. രാമകൃഷ്ണൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു, ഈ വർഷം റോട്ടറി തൃപ്പൂണിത്തുറ റോയൽ, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവർ ചേർന്ന് കൈമാറുന്ന പതിനാറാമത്തെ വീടാണി​ത്.