വൈപ്പിൻ: ബസിനെ മറികടക്കുന്നതിനിടെ സ്‌കൂട്ടർ യാത്രക്കാരൻ സ്‌കൂട്ടർ തെന്നി ബസിനടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. കൊച്ചി മുണ്ടംവേലി വിരാത്ത് ജോസിന്റെ ഏകമകൻ ഇമ്മാനുവലാണ് (30) മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുരുക്കുംപാടം പെട്രോൾ പമ്പിനടുത്താണ് സംഭവം. വൈപ്പിനിലേക്ക് ജോലിയുടെ ആവശ്യത്തിനായി വരികയായിരുന്നു. അമ്മ: ഷെറിൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുണ്ടംവേലി സെന്റ് ലൂയീസ് പള്ളി സെമിത്തേരിയിൽ.