muhammed-fasil
മുഹമ്മദ് ഫസീൽ

കൊച്ചി: ഓഹരിവിപണിയിൽ ലാഭം വാഗ്ദാനംചെയ്ത് ഫെയ്‌സ്ബുക്കിൽ പരസ്യം നൽകി 2,27,000 രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൃശൂർ കൊരട്ടിക്കര ഐനുപ്പുള്ളിവീട്ടിൽ മുഹമ്മദ് ഷെറീഫ് (25), ഒറ്റപ്പാലം കൂടല്ലൂർ തറമ്മൽ വീട്ടിൽ മുഹമ്മദ് ഫസീൽ (30) എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്. ഇൻസ്‌പെക്ടർ പി.എം. രതീഷിന്റെ നേതൃത്വത്തിൽ എസ്‌.ഐ സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, ടോബിൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് മലപ്പുറത്തുനിന്ന് പ്രതികളെ പിടികൂടിയത്.