
അങ്കമാലി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വടക്കേ കിടങ്ങൂർ ശ്രീനാരായണ ലൈബ്രറി സംഘടിപ്പിച്ച ഫലവൃക്ഷ തൈകളുടെയും പച്ചക്കറി വിത്തുകളുടെയും വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.വി. ബൈജു അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് സൈജു ഗോപാലൻ പരിസ്ഥിതി സന്ദേശം നൽകി. സെക്രട്ടറി എസ്. അരവിന്ദ്, സുബിൻ ഷാജി, ഗിരീഷ് കുമാർ, രാജി ബാബു, അഡ്വ. ആതിര ബാബു, മഞ്ജു പ്രതീഷ് എന്നിവർ സംസാരിച്ചു.