ചോറ്റാനിക്കര: തിരുവാങ്കുളം ഗവ. ഹൈസ്‌കൂളിലെ കുട്ടികൾക്കൊപ്പം പരിസ്ഥിതി ദിനം ആഘോഷിച്ച് തിരുവാങ്കുളം മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത് വിംഗ് പ്രവർത്തകർ. പച്ചക്കറി തൈകൾ വിതരണം ചെയ്തു. ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് സുഷിൽ കോത്താരി പരിസ്ഥിതിസന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ലേഖ, വനിതാവിംഗ് പ്രസിഡന്റ് സീന സജീവ്, ട്രഷറർ സലീൽ കോത്താരി, സെക്രട്ടറി ജിനുദേവ്, സൂരജ്, മനു, ജയകുമാർ എന്നിവർ സംസാരിച്ചു.