തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിലെ പരിസ്ഥിതി ക്ലബ് വസുധയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനം ആചരിച്ചു. പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് പരിസ്ഥിതി സന്ദേശം നൽകി. തുടർന്ന് വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. ഐമി ജോൺ, അലോണ ആഗ്നസ്, ഫറ നസീർ എന്നിവർ സംസാരിച്ചു.