വൈപ്പിൻ: ലോക പരിസ്ഥിതി ദിനം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വൈപ്പിൻകരയിൽ ആചരിച്ചു. വൈപ്പിൻ പ്രസ് ക്ലബ്, റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാഗ്, ശാസ്ത്ര സാഹിത്യപരിഷത്ത്, റോട്ടറി ക്ലബ്, എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ ഹാളിൽ പ്രകൃതി സംരക്ഷണ ക്യാമ്പയിൻ പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ വാളൂരാൻ ഉദ്ഘാടനം ചെയ്തു. ഫ്രാഗ് പ്രസിഡന്റ് അഡ്വ. സാബു അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപിക സി. രത്‌നകല, ചന്ദ്രശേഖരൻ, പി.കെ.ഭാസി, അദ്ധ്യാപകൻ അലോഷ്യസ് എന്നിവർ സംസാരിച്ചു. കൊച്ചി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ കെ.കെ. രഘുരാജ് ബോധവത്കരണ ക്ലാസ് നയിച്ചു.
ആർട്ട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തിൽ എളങ്കുന്നപ്പുഴയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു വൃക്ഷത്തൈ നൽകി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. നളിനകുമാർ, വേണുഗോപാൽ, കണ്ണൻ കോയപ്പിള്ളി, അജയ്‌ഘോഷ് എന്നിവർ സംസാരിച്ചു.
കേരള കർഷക സംഘം എടവനക്കാട് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈ നട്ട് സി.പി.എം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കെ.യു. ജീവൻ മിത്ര, പി.വി. സിനിലാൽ, പി.ആർ. രാധാകൃഷ്ണൻ, പി.കെ. നടേശൻ തുടങ്ങിയവർ സംസാരിച്ചു.