മൂവാറ്റുപുഴ: നിർമല കോളേജിൽ (ഓട്ടോണമസ്) ബിരുദ ക്ലാസുകളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി നാളെ വരെ നൽകാം. സൈറ്റ്: www.nirmalacollege.ac.in. ട്രയൽ അലോട്ട്‌മെന്റ് 8ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 9ന് വൈകിട്ട് 4 വരെ ചോയ്‌സുകളിൽ മാറ്റംവരുത്താം. ഭിന്നശേഷി, കൾച്ചറൽ, സ്‌പോർട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റുകൾ 10ന് പ്രസിദ്ധീകരിക്കും. 11 വരെ കോളേജിലെത്തി പ്രവേശനം നേടാം. 12നാണ് മെറിറ്റ് , കമ്മ്യൂണിറ്റി, റിസർവേഷൻ റാങ്ക് ലിസ്റ്റ്. 15വരെ പ്രവേശനം നേടാമെന്ന് പ്രിൻസിപ്പൽ ഡോ.ഫാ. ജസ്റ്റിൻ കണ്ണാടൻ അറിയിച്ചു. പി.ജി കോഴ്‌സുകളിലേക്കുള്ള അപേക്ഷ 14 വരെ ഓൺലൈനായി നൽകാം. ഫോൺ: 9446600852, 9446600853, 9496435170.