നീലീശ്വരം വിന്നേഴ്സ് കോളേജിൽ ലോക പരിസ്ഥിതി ദിനം ശാസ്ത്ര സാഹിത്യ പരിഷത്ത് അങ്കമാലി മേഖല ബാലവേദി കൺവീനർ ടി.എൽ. പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ വി.കെ. ഷാജി അദ്ധ്യക്ഷനായ യോഗം ശാസ്ത്രസാഹിത്യ പരിഷത്ത് അങ്കമാലി മേഖല ബാലവേദി കൺവീനർ ടി.എൽ. പ്രദീപ് ഉദ്ഘാടനം ചെയ്തു. മാനേജർ കെ.എൻ. സാജു മുഖ്യ പ്രഭാഷണം നടത്തി. കെ.എം. സൗമ്യ, പാർവതി നായർ, വി.എസ്. ജിഷ്ണു , സി.ആർ. അമൽദാസ് എന്നിവർ സംസാരിച്ചു.