kklm

കൂത്താട്ടുകുളം: ഹരിതം സഹകരണം പദ്ധതി പ്രകാരം കുത്താട്ടുകുളം അർബൻ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പ്ലാവിൻ തൈകൾ നട്ട് സംഘം പ്രസിഡന്റ് പി. സി.ജോസ് ലോക പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. ഹോണററി സെക്രട്ടറി സജി മാത്യു, ഭരണ സമിതിയംഗങ്ങളായ സാബു കുര്യാക്കോസ്, ടി.എൻ. സുരേന്ദ്രൻ, തോമസ് ജോൺ, ജീവനക്കാരായ സ്മിത മോൾ ചെറിയാൻ, ജിജോ. ടി. ബേബി, അനീഷ് ജോസഫ്, അനു ടിബു എന്നിവർ പങ്കെടുത്തു.