
മൂവാറ്റുപുഴ: മുളവൂർ ഗവ. യു.പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം സ്കൂൾ മുറ്റത്ത് പ്ലാവിൻ തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബെസി എൽദോ, പി.ടി.എ പ്രസിഡന്റ് ടി.എം. ഉബൈസ്, കെ.എം. ഫൈസൽ, കെ.എം തസ്നി, ടി. തസ്കിൻ, നാസർ തടത്തിൽ, ജിഷ പ്രജു എന്നിവർ പങ്കെടുത്തു . മുളവൂർ സ്വദേശി ലത്തീഫ് കീത്തടം സ്കൂളിലേക്ക് നിർമ്മിച്ച് നൽകിയ പ്രസംഗപീഠം ഹെഡ്മിസ്ട്രസ് എം.എച്ച്. സുബൈദ ഏറ്റുവാങ്ങി.
ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി ദിനം ആചരിച്ചത്. എസ്.പി.സി സി.പി.ഒ സൽവ എം പരിസ്ഥിതി ദിന പ്രതിജ്ഞയും സന്ദേശവും നൽകി. പ്രിൻസിപ്പാൾ ടി.ബി. സന്തോഷ് റാലി ഉദ്ഘാടനം ചെയ്തു. മധുര വനം നിർമ്മാണത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷതൈ നട്ടു. ചടങ്ങിൽ ഹരിതസേന അംഗങ്ങളെ ആദരിച്ചു.
നിർമ്മല മെഡിക്കൽ സെന്റർ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിസ്ഥിതിദിനാചരണം. ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സി. ജെസി ജോസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.