 
കാലടി: നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുന:സ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യം എറ്റെടുത്ത് വിവിധ പ്രസ്ഥാനങ്ങൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാലടി പ്ലാന്റേഷൻ സ്ക്കൂളിൽ വൃക്ഷത്തൈ നട്ട് ടീച്ചർ ഇൻ ചാർജ് സിനിയും ജിനേഷ് ജനാർദ്ദനനും പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു, പാറപ്പുറം വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് പി. തമ്പാനും ശ്രീമൂലനഗരം ജനതാദൾ പാർട്ടിയുടെ നേതൃത്വത്തിൽ പി.എം. ആസാദും കാഞ്ഞൂർ ഗ്രാമീണ വായനശാലയിൽ എ.കെ. ലെനിനും ജനരഞ്ജിനി വായനശാലയിൽ കെ.സി. വത്സലയും വൃക്ഷത്തൈകൾ നട്ടു. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് വിത്സൻ കോയിക്കര, കബീർ മേത്തർ എന്നിവരും പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി.