kklm
കിഴകൊമ്പ് പിൻമറ്റം ഭഗവതി ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നടലും പച്ചത്തുരുത്ത് നിർമ്മാണവും നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളം നഗരസഭാതല വൃക്ഷത്തൈ നടലും പച്ചത്തുരുത്ത് നിർമ്മാണവും കിഴകൊമ്പ് പിൻമറ്റം ഭഗവതി ക്ഷേത്രാങ്കണത്തിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിബി ബേബി,​ നഗരസഭ കൗൺസിലർമാർ,​ ഉദ്യോഗസ്ഥർ,​ പിൻമറ്റം ഭഗവതി ക്ഷേത്രം ഭാരവാഹികൾ,​ ദേവസ്വം ബോർഡ് ഭാരവാഹികൾ,​ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.