പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. ബിനു, പ്രോഗ്രാം ഓഫീസർ പി.ആർ. സംഗീത എന്നിവർ സംസാരിച്ചു.