കൊച്ചി: മികച്ച നോവലിനുള്ള സത്യജിത് റായ് സാഹിത്യ അവാർഡ് പള്ളുരുത്തി സ്വദേശി സേവ്യർ ജെ. രചിച്ച മഞ്ഞനാരകം എന്ന നോവലിന് നൽകും. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സത്യജിത് റായ് ഫിലിം സൊസൈറ്റിയാണ് പുരസ്കാരം നൽകുന്നത്. 8ന് എ.കെ.ജി സ്മാരക ഹാളിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പുരസ്‌കാരം വിതരണം ചെയ്യും. പത്ത് നോവലുകളുടെ കർത്താവാണ് സേവ്യർ.