ചോറ്റാനിക്കര: തിരു മറയൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പരിസ്ഥിതി സെല്ലിന്റെ ആഭിമുഖ്യത്തിൽ നക്ഷത്രവനത്തിന് തുടക്കംകുറിച്ചു.
ക്ഷേത്രം പ്രസിഡന്റ് സി.എൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഡെപ്യൂട്ടി കളക്ടറൂം സരസ്വതി എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വർക്കിംഗ് ചെയർമാനുമായ പി.ജി. രാധാകൃഷ്ണൻ നായർ പരിസ്ഥിതി സെൽ ജില്ലാ കൺവീനർ കെ.മുരളികൃഷ്ണന് ആദ്യ തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു.
ബി.ജെ.പി എറണാകുളം ജില്ലാ.വൈസ് പ്രസിഡന്റ്.വി.എസ്.സത്യൻ മുഖ്യപ്രഭാഷണം നടത്തി.പരിസ്ഥിതി ജില്ല കോ.കൺവീനർ കെ അജിത് കുമാർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മദാസ് ശർമ അനുഗ്രഹ പ്രഭാഷണം നടത്തി. പി.ജി.രത്‌നമ്മ,.ഗോപാലകൃഷ്ണൻ, ഇ.പി.രഘുനാഥ്, ഇ.പി.വേണുഗോപാൽ, എ.കെ. അയ്യപ്പൻ, ടി.പി വേണു, സോമൻ അയ്യനാകുഴി, സുരേഷ് ഇ ഏ.രവി തുടങ്ങിയവർ നാളുകൾ പ്രകാരമുള്ള തൈകൾ നട്ടു.