bank

കോലഞ്ചേരി: സ്കൂൾ കുട്ടികൾക്ക് കൈത്താങ്ങായി മഴുവന്നൂരിലെ കോൺഗ്രസ് പ്രവർത്തകർ സൗത്ത് മഴുവന്നൂർ എൽ.പി.ജി സ്‌കൂൾ, ജി.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മി​റ്റി പ്രസിഡന്റ് ജെയിൻ മാത്യു, കോൺഗ്രസ് ബ്ലോക്ക് കമ്മി​റ്റി വൈസ് പ്രസിഡന്റ് ടി.ഒ. പീ​റ്റർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി വൈസ് പ്രസിഡന്റ് അരുൺ വാസു, ബേസിൽ തങ്കച്ചൻ, ടി.പി. വർഗീസ്, സി.കെ. സാജു,​ സ്‌കൂൾ ഹെഡ്മിസ്ട്രസുമാരായ അനില മാത്യു, കെ.എൻ. ബിന്ദു എന്നിവർ സംസാരിച്ചു.