
അങ്കമാലി: അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒലിവ് മൗണ്ടിൽ പ്രവർത്തിക്കുന്ന സെന്റ് ആൻസ് സ്പെഷ്യൽ സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം വാർഡ് മെമ്പർ വർഗീസ് മാണിക്യത്താൻ വൃക്ഷത്തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സി. അമല അദ്ധ്യക്ഷയായി. അയ്യമ്പുഴ കൃഷി ഓഫീസർ പി.എസ്. നിഷ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് രഞ്ജി, അദ്ധ്യാപികമാരായ സി. ലിസിയ, സുമിത, സൗമ്യ, ദീപ എന്നിവർ സംസാരിച്ചു.