sreeman-narayanan
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം 'ഹരിതസഭ' പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം 'ഹരിതസഭ' പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. അജൈവ മാലിന്യശേഖരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ. സലിം, ഓമന ശിവശങ്കരൻ, അംഗങ്ങളായ വി.കെ. ശിവൻ, കെ.എൻ. രാജീവ്, പഞ്ചായത്ത് സെക്രട്ടറി ആർ. സുനിൽ, മെഡിക്കൽ ഓഫിസർ ഡോ. മീര എന്നിവർ സംസാരിച്ചു.