കൊച്ചി: റസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വീട്ടിൽ ഒരു ആര്യവേപ്പ്' പദ്ധതി പ്രകാരം 10,000 തൈകൾ വിതരണം ചെയ്തു.
ജോസ് ജംഗ്ഷനിൽ തൈകൾ നട്ട് റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ, ഏലൂർ ഗോപിനാഥ് , കെ.ജി. രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, രാധാകൃഷ്ണൻ കടവുങ്കൽ തുടങ്ങിയവർ പങ്കെടുത്തു