
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് 288 തീർത്ഥാടകർ ഹജ്ജ് കർമ്മത്തിനായി മക്കയിലേക്ക് യാത്രതിരിച്ചു. ഇന്നലെ ഉച്ചയ്ക്ക് സൗദി എയർലൈൻസ് വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് മക്കയിലേക്ക് യാത്ര തിരിക്കുന്ന 289 പേർക്കും ഉൾപ്പെടെയുള്ള യാത്ര അയപ്പ് സമ്മേളനം നടന്നു. അൻവർ സാദത്ത് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ജനറൽ കൺവീനർ സഫർ കയാൽ, കോ ഓഡിനേറ്റർ സി.കെ. സലിം , തസ്ക്കിയത്ത് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ സംസാരിച്ചു.