 
കൊച്ചി: എസ്.എൻ.ഡി.പി യോഗം കലൂർ നോർത്ത് 1401-ാം നമ്പർ ശാഖാ വാർഷികയോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ഡി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. പി.വി. വിശ്വനാഥൻ (പ്രസിഡന്റ്), ടി.ഡി.രാജീവൻ (വൈസ് പ്രസിഡന്റ്), വി.ബി.കൃഷ്ണൻ (സെക്രട്ടറി), നീലകണ്ഠൻ (യൂണിയൻ പ്രതിനിധി) എന്നിവർ ഭാരവാഹികളായി 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.