honda-logo

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എം.എസ്‌.ഐ) ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു. പരിസ്ഥിതി സുസ്ഥിരതയോടുള്ള പ്രതിബദ്ധത പ്രഖ്യാപിച്ച് നടത്തുന്ന ആഘോഷങ്ങൾക്ക് ഡെറാഡൂണിലെ സഫ്‌സൺ ഹോണ്ടയിൽ വൃക്ഷത്തൈ നടീൽ ചടങ്ങോടെയാണ് തുടക്കം കുറിച്ചത്. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാത്തൂർ, കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടിവ് കോർഡിനേറ്റർ തദാഷി മിഷിഗെ, കസ്റ്റമർ സർവീസ് ഓപ്പറേറ്റിംഗ് ഓഫീസർ ശിവപ്രകാശ് ഹിരേമത് തുടങ്ങിയവർ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രീൻ മൂവ്‌മെന്റിൽ പങ്കാളികളാകാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹോണ്ട ഡീലർഷിപ്പ് തലത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നട്ടുപിടിപ്പിക്കും. ജൂൺ മാസത്തിൽ ഡീലർഷിപ്പുകൾ സന്ദർശിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും എച്ച്.എം.എസ്‌.ഐ ഡീലർമാർ വൃക്ഷത്തൈകൾ വിതരണം ചെയ്യും.