കൊച്ചി: തൃക്കണാർവട്ടം ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിൽ പരിസ്ഥിതി ദിനം വിവിധപരിപാടികളോടെ ആചരിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്‌കൂളിലെ മാജിക് ബസ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു.
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിന സംരക്ഷണ പ്രസംഗം, യു.പി വിഭാഗം വിദ്യാർത്ഥികൾ ഒരുക്കിയ സ്‌കിറ്റ്, ഭൂ സംരക്ഷണത്തെ ഓർമ്മപ്പെടുത്തുന്ന ഹൈസ്‌കൂൾ വിഭാഗം നൃത്തശില്പം, പോസ്റ്റർ മത്സരം തുടങ്ങിയ പരിപാടികൾ നടത്തി.