valla

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺസിഞ്ഞോർ ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണ ചടങ്ങിന് വല്ലാർപാടം ബസിലിക്കയിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ട് വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ നിർവഹിച്ചു. ജൂൺ 30ന് വൈകിട്ട് നാലിനാണ് മെത്രാഭിഷേക ചടങ്ങുകൾ ആരംഭിക്കുന്നത്. പതിനായിരം പേർക്കിരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. സംഘാടക സമിതി ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ജോയിന്റ് ജനറൽ കൺവീനർ അഡ്വ. ഷെറി ജെ. തോമസ്, അതിരൂപത ബി.സി.സി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് തുടങ്ങിയവർ സംസാരിച്ചു.