കൊച്ചി: ജനാധിപത്യമൂല്യങ്ങൾ വീണ്ടെടുക്കാൻ ഇന്ത്യൻ ജനത പ്രകടിപ്പിച്ച ജാഗ്രതയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കേരള റിജീയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) പറഞ്ഞു. മറ്റു കക്ഷികളെ ആശ്രയിക്കേണ്ടി വരുന്നത് കൂടുതൽ അപകടരമായ നീക്കങ്ങളിൽനിന്ന് പിൻവലിയാൻ പ്രധാനകക്ഷിയെ നിർബന്ധിതരാക്കും.
സംസ്ഥാന സർക്കാരിന്റെ നടപടികളിലും തീരുമാനങ്ങളിലുമുള്ള ജനങ്ങളുടെ അതൃപ്തിയും ഫലങ്ങളിൽ പ്രകടമാണ്. തീരദേശജനതയോട് സർക്കാർ പ്രകടിപ്പിച്ച നിഷേധാത്മക സമീപനം തീരദേശത്ത് നേരിട്ട തിരിച്ചടിക്ക് കാരണമായി. ജനങ്ങളുടെ പ്രശ്‌നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള വിവേകം സർക്കാർ പ്രകടിപ്പിക്കണമെന്ന് കൗൺസിൽ ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയകാര്യസമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ പറഞ്ഞു.